കാസർകോട്: ചെന്നൈയിൽ നിന്നെത്തിയ പുല്ലൂർ-പെരിയ സ്വദേശിയായ 24 കാരന് കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട് ജില്ലയില്‍ 2162 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1887 പേരും ആശുപത്രികളില്‍ 275 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 287 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 20 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു . 600 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.