കാഞ്ഞങ്ങാട്: അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു. തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജന ഹരീഷ് എന്ന ചിന്നു സുല്‍ഫിക്കറിനെ കഴിഞ്ഞ ദിവസമാണ് ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കാസര്‍കോട് നീലേശ്വരത്തെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ ചില ആക്ടിവിസ്റ്റുകള്‍ക്കൊപ്പം വന്ന അഞ്ജന ഹരീഷ് ചിന്നു സുല്‍ഫിക്കര്‍ ആയതു വരെയുള്ള സംഭവങ്ങള്‍ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി സംശയിക്കുന്നു.
അര്‍ബന്‍ നക്‌സലുകളുമായും തിവ്രവാദ സംഘടനകളുമായും ഈ വിദ്യാര്‍ത്ഥിനിക്ക് ബന്ധമുണ്ടായിരുന്നോ എന്നത് അന്വേഷണ വിധേയമാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ചിന്നു സുല്‍ഫിക്കറിന്റെ യാത്രാരേഖകളും പണമിടപാടുകളും പരിശോധിച്ചാല്‍ , മരണത്തിനു ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പാണ്. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കെ. ഷൈനു ആവശ്യപ്പെട്ടു.