muhammed

കാസർകോട്: കുവൈറ്റിൽ കൊവിഡ് ബാധിച്ച് കാസർകോട് കുമ്പള സ്വദേശി മരിച്ചു. കുവൈറ്റ് വിമാനത്താവളത്തിൽ 'റെന്റ് എ കാർ' കമ്പനിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അബൂബക്കർ ഷിറിയ (57) ആണ് മരിച്ചത്.

മേയ് 11 നാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരേതരായ അബ്ദുൽ ഗഫൂർ മമ്മിയുടെയും ഖദീജയുടെയും മകനാണ്. ഫാത്തിമത് സുഹ്രയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അബ്നാസ്, മുഹമ്മദ് അബ്രാസ്, ഖദീജ. സഹോദരങ്ങൾ: മഹമൂദ് (സൗദി അറേബ്യ), ആയിഷ, നഫീസ.