കാസർകോട്: ലോക്ക് ഡൗൺ വിരസത മാറ്റാൻ കോഴിയങ്കത്തിലേർപെട്ട എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കന്ന്യപ്പാടിയിലെ ഭാസ്‌കര (38), കോടിപ്പാടിയിലെ കെ. സുന്ദര (26), മുഞ്ചിക്കാനയിലെ ഗണേശൻ (38), മാറത്തടുക്കയിലെ പുരുഷോത്തമ (38), മുണ്ട്യത്തടുക്കയിലെ പ്രവീൺ ഡിസൂസ (36), കെ. രാമകൃഷ്ണൻ (50), ചെന്നഗുഡിയിലെ സി.എച്ച്‌ അരുൺ (28), കണ്ടിഗെയിലെ എൻ. നാരായണ (41) എന്നിവരെയാണ് കുംടിക്കാന തോട്ടിൽ കോഴിയങ്കം നടത്തുന്നതിനിടെ ബദിയടുക്ക എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. സ്ഥലത്തു നിന്നും എട്ട് കോഴികളെയും 1560 രൂപയും പിടിച്ചെടുത്തു.