ഉദുമ: കാർ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി. യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 5.45 മണിയോടെയായിരുന്നു അപകടം. പാലക്കുന്ന് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഉദുമ റസ്റ്റോറന്റിന് സമീപത്തെ യു ടേണിനടുത്ത് നിയന്ത്രണം വിട്ട് ഉദുമ സർവീസ് സഹകരണ ബാങ്കിന്റെ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന മലബാർ ടെക്സ്റ്റൈൽ കടയുടെ മുന്നിലേക്ക് പാഞ്ഞുകയറി ഷെൽട്ടറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കടയുടെ രണ്ട് ഷെൽട്ടറും അകത്തെ ഗ്ലാസും തകർന്നു. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് എത്തി ക്രെയിനിന്റെ സഹായത്തോടെ കാർ മാറ്റി.