കൂത്തുപറമ്പ്: കൊവിഡ് മുക്തരായ ഒരേ കുടുംബത്തിലെ പത്തുപേർക്ക് സാന്ത്വനവുമായി ജനപ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും ചെറുവാഞ്ചേരി ചീരാറ്റയിലെത്തി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു വിദഗ്ദ്ധ സംഘം രോഗമുക്തരുടെ വീട്ടിലെത്തിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടായിരുന്നു ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിൽ പത്ത് പേർക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. പരിയാരം ഗവ: മെഡിക്കൽ കോളേജിൽ 42 ദിവസത്തോളം നീണ്ടു നിന്ന ചികിത്സയെ തുടർന്നാണ് കുടുംബത്തിലെ അവസാനത്തെ ആളും രോഗവിമുക്തി നേടുന്നത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ശുഭപ്രതീക്ഷ നൽകുന്നതാണ് ഹൃദ്രോഗി കൂടിയായ 81 കാരന്റെ രോഗവിമുക്തി. ആരോഗ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി എം.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി.. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റെ എ. അശോകൻ, പാട്യം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. റിയാസ്, ഹെൽത്ത് സൂപ്പർവൈസർ പി.എം.ആർ. കുഞ്ഞുമായൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത്ത്, സി.കെ.റിൻഷ, ദിനേശ് കൂടാളി എന്നിവരും സംഘത്തിലുണ്ടായിരുന്നു.