ചെന്നൈ: രാജ്യത്ത് ഏറ്റവുമധികം ആൾക്കാർ കൊവിഡ് 19 ബാധിച്ച് മരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായിട്ടും ഇതൊന്നും കൂസാതെ തമിഴ്നാട്ടിലെ വ്യാപാരികൾ. പുഷ്പ വിൽപ്പനയ്ക്ക് ലോക്ക്ഡൗണിൽ നിന്നും ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ പ്രതിഷേധം ഉയർത്തുന്നത്. ആകെ രോഗികളിൽ പകുതിയും കേന്ദ്രീകരിച്ച തമിഴ്നാട്ടിലെ കോയ മ്പേടിലാണ് പ്രതിഷേധം . പൂവിൽപ്പനയുടെ മൊത്ത വ്യാപാരികളുടെ സംഘടനയാണ് പ്രതിഷേധത്തിന്റെ മുന്നണിയിൽ നിൽക്കുന്നത്.
മാർക്കറ്റിൽ ജോലി ചെയ്യുന്ന രണ്ടായിരത്തോളം പേർ തൊഴിലില്ലാതെ പട്ടിണിയിലായെന്നും ഇനിയും ഈ അവസ്ഥ തുടരാനാകില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് മുരുഗയ്യ പറയുന്നു.
ഏഷ്യൻ വൻകരയിലെ പ്രധാന പുഷ് പ വിൽപ്പന കേന്ദ്രമാണ് കോയമ്പേട് മാർക്കറ്റ്. ഭക്ഷ്യധാന്യം, പഴവർഗ്ഗം, പച്ചക്കറി എന്നിവയും വൻതോതിൽ ഇവിടെ നിന്നും വിറ്റു പോകുന്നുണ്ട്. രണ്ട് ലക്ഷത്തോളം ജനം ഇവിടെയെത്തി സാധനം വാങ്ങി മടങ്ങാറുണ്ട്. അതാണ് കൊവിഡ് 19 കാലത്ത് ഈ മാർക്കറ്റിനെ അപകട മേഖലയാക്കുന്നത്. വ്യാപാരികളുടെ ആവ ശ്യം അംഗീകരിച്ചാൽ ഉണ്ടാകുന്ന സാമൂഹ്യ വ്യാപനം ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്കും രോഗ വ്യാപനത്തിന് ഇടയാക്കും. കയറ്റിറക്ക് തൊഴിലിനായി പതിനായിരം പേരാണ് മാർക്കറ്റിനെ ആശ്രയിക്കുന്നത്.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ് ത രോഗബാധിതരിൽ 35 ശതമാനത്തിനും ഈ മാർക്കറ്റുമായി ബന്ധമുണ്ട്. പതിനായിരം പേർക്ക് വൈറസ് സ്ഥിരീകരിച്ച തമിഴ്നാട് ഇപ്പോൾ രോഗ ബാധിതരിൽ രണ്ടാമതെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നാലെയുണ്ടായ ഗുജറാത്തിനെ പിന്തള്ളിയാണ് രോഗ വ്യാപനം ഉണ്ടായത്.