കണ്ണൂർ: സർക്കാർ മദ്യലോബിയുടെ അടിമയായി മാറി എന്നതാണ് ബെവ്‌കോ മദ്യശാലകൾ തുറക്കുന്നതിന്റെ കൂടെ ബാറുകളിലൂടെയും മദ്യം പാർസൽ വില്പനക്കുളള ഉത്തരവിലൂടെ വ്യക്തമാകുന്നതെന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി കണ്ണൂർ ജില്ലാക്കമ്മറ്റി ആരോപിച്ചു. മദ്യം അവശ്യവസ്തുവല്ലെന്നിരിക്കെ ബാറുകളിലൂടെ മദ്യം പാർസലായി വില്കാനുള്ള തീരുമാനത്തിനായി അബ്കാരിചട്ടം ഭേദഗതി ചെയ്തത് ഇക്കാര്യത്തിലെ അഴിമതിയുടെ തെളിവാണ്. തെറ്റായ നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഗാന്ധി ദർശൻവേദി സംസ്ഥാന വൈസ് ചെയർമാൻ സുരേഷ് ബാബു എളയാവൂരും ജില്ലാ ചെയർമാൻ പ്രൊഫ: ദാസൻ പുത്തലത്തും ജനറൽ സെക്രട്ടറി ലാൽച്ചന്ദ് കണ്ണോത്തും ആവശ്യപ്പെട്ടു.