കണ്ണൂർ: വിദേശത്തുനിന്നും മറ്റ് സംസ്ഥാനത്ത് നിന്നും തിരികെ നാട്ടിൽ തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലുമായി 300 ബൈക്കുകൾ ഉൾപ്പെടുത്തിയ ബൈക്ക് ബ്രിഗേഡ് സംവിധാനം നിലവിൽ വന്നു.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ നേരിട്ടെത്തി അവർക്ക് വേണ്ട നിർദ്ദേശങ്ങളും അവരുടെ ഫോണുകളിൽ കൊവിഡ് ജാഗ്രത ആപ്ലികേഷൻ, ജാഗ്രത നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോ എന്നിവ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുകയും, ജില്ല പൊലീസിന്റെ ഹോം ഡെലിവറി സംവിധാനമായ അമൃതം പദ്ധതി പ്രകാരമുള്ള സഹായം ആവശ്യമുണ്ടെങ്കിൽ അതിൽ ഉൾപ്പെടുത്തിയും സഹായിക്കുക എന്നതാണ് ജില്ല പൊലീസിന്റെ ലക്ഷ്യം. നിരീക്ഷണകാലയളവിൽ വീടുകളിൽ തന്നെ കഴിയുക, അവർക്ക് ആവശ്യമുള്ള മരുന്നുകൾ മറ്റ് ആവശ്യ വസ്തുക്കൾ എത്തിച്ചുകൊടുക്കുക, കൊവിഡ് 19 നെ ക്കുറിച്ചുള്ള ഭീതി അകറ്റി ആശ്വാസം പകരുക എന്നതാണു ഇതുകൊണ്ടു പൊലീസ് ലക്ഷ്യമിടുന്നത്.

ബൈറ്റ്

ഈ സംവിധാനം നിലവിൽ വന്നത് മുതൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത് -

പി.പി. സദാനന്ദൻ,ഡിവൈ.എസ്.പി കണ്ണൂർ ടൗൺ