കണ്ണൂർ: ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ തൊഴിലാളികൾക്ക് അഞ്ച് മാസമായി ശമ്പളം പോലും നൽകാതെ അവഗണന. തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം നല്കുന്നതിന് വേണ്ടി കഴിഞ്ഞ ഏപ്രിൽ 16ന് മൂന്ന് കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതല്ലാതെ ഇതുവരെ ശമ്പളം നൽകാനുള്ള നടപടിയൊന്നുമുണ്ടായിട്ടില്ല.
ജീവനക്കാരും തൊഴിലാളികളുമായി 420 പേർ ജോലി ചെയ്യുന്ന ഫാമിൽ ഭൂരിഭാഗം പേരും ആദിവാസി വിഭാഗത്തിൽ പെട്ടവരായിട്ട് പോലും ഫലപ്രദമായി ഇടപെടാൻ പട്ടികവർഗ്ഗ വകുപ്പിനോ ജില്ലാ ഭരണകൂടത്തിനോ സാധിക്കുന്നില്ലെന്നാണ് പരാതി. കാട്ടാന ആനയുടെ ചവിട്ടേറ്റ് മരിച്ച തൊഴിലാളിയുടെ ശമ്പള കുടിശ്ശിക നൽകാൻ പോലും ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.
തൊഴിലാളികൾ പട്ടിണിയിലായിട്ടും സർക്കാർ കാണിക്കുന്ന നിസംഗത ക്രൂരമാണെന്നും ശമ്പളം നല്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നുമാണ് ഇവിടുത്തെ തൊഴിലാളികളുടെ ആവശ്യം.
ഫാമിൽ ജോലി ചെയ്യുന്നത്
420 പേർ
ആന മതിലിന്റെ
22 കോടി എവിടെ?
വനാതിർത്തിയിൽ കാട്ടാന ശല്യം ഇല്ലാതാക്കാൻ ആനമതിൽ പണിയുന്നതിനു വേണ്ടി 22 കോടി രൂപ അനുവദിച്ചുവെന്ന് പ്രഖ്യാപിച്ചതല്ലാതെ ബന്ധപ്പെട്ട ഫയലുകൾ കറങ്ങി കളിക്കുകയാണെന്നതും വൻ വീഴ്ച്ചയാ
യി ചൂണ്ടിക്കാണിക്കപ്പെടുന്നു
ആറളം ഫാമിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾ പട്ടിണിയിലായിട്ട് ജില്ലാഭരണകൂടം ഫലപ്രദമായ ഇടപെടൽ നടത്താനോ പട്ടികവർഗ്ഗ വികസന വകുപ്പ് നല്കുന്ന ഫുഡ് സപ്പോർട്ട് സ്കീം വഴി ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനോ ശ്രമിക്കാത്തത് ഗുരുതരമായ കൃത്യവിലോപമാണ്.
സതീശൻ പാച്ചേനി,
ഡി.സി.സി പ്രസിഡന്റ്