കണ്ണൂർ: ലോക്ക് ഡൗണിന്റെ മറവിൽ സജീവമായ വ്യാജചാരായ നിർമാണത്തിനെതിരായ എക്സൈസ് റെയ്ഡിൽ ഒരാൾക്കെതിരെ കേസെടുത്തു. മാങ്കടവ് റോഡിലെ ചാലിൽ എട്ട് ലിറ്റർ ചാരായം കണ്ടെത്തിയ സംഭവത്തിൽ പാപ്പിനിശ്ശേരി അരോളിയിൽ ഓടം വളപ്പിൽ വീട്ടിൽ ഒ.വി അനീഷ് (40) എന്നയാളുടെ പേരിലാണ് കേസെടുത്തത്. പ്രതി ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാനായില്ല. പാപ്പിനിശ്ശേരി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.സി ഷിബുവും സംഘവും പാപ്പിനിശ്ശേരി, വേളാപുരം, അരോളി, കാട്യം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. പിണറായി റേഞ്ച് പരിധിയിലെ കോട്ടയം കനാൽ കരയിൽ നിന്നും 3.500 ലിറ്റർ ചാരായം കണ്ടെത്തി. പ്രിവന്റീവ് ഓഫീസർ ബി. നസീറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.