pic

മുംബയ്: ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ പട്ടിണിയിൽ പൊറുതി മുട്ടുമ്പോഴും മാവോയിസ്റ്റുകളുടെ ക്രൂരത. ഭക്ഷണ സാമഗ്രികളടക്കം കൊണ്ടുപോയ നാല് ട്രക്കുകൾ പിടിച്ചെടുത്ത് അഗ്നിയ്ക്ക് ഇരയാക്കിയാണ് മഹാരാഷ്ട്രയിൽ ഇവർ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ന് രാവിലെ ഗഡ്ചിരോളിയിലായിരുന്നു സംഭവം. ഏതാനും ചില മാവോയിസ്റ്റ് ഭീകരരെ ഈ മാസം രണ്ടിന് ഏറ്റുമുട്ടലിൽ പോലീസ് കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജില്ലയിൽ നടത്തിയ ബന്ദിനിടെയാണ് അക്രമം. ഇത് അറിയാതെ എത്തിയ ഡ്രൈവർമാരെ ആയുധം കാട്ടി വിരട്ടിയോടിച്ച ശേഷമായിരുന്നു അക്രമം. റോഡ് ഗതാഗതം താറുമാറാക്കിയതോടെ ചരക്ക് നീക്കമെല്ലാം താളം തെറ്റിയിട്ടുണ്ട്. പൊലീസ് സംഭവത്തിൽ ഇടപെട്ട് സുരക്ഷ ഒരുക്കി തുടങ്ങിയതായാണ് വിവരം.