കാഞ്ഞങ്ങാട്: 108 ആംബുലൻസിൽ യുവതിക്കു സുഖപ്രസവം.മാലോം വള്ളിക്കടവിലെ രാഹുലിന്റെ ഭാര്യ സിജി (24)യാണ് റോഡരികിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്.ഇന്നലെ രാവിലെ 10 മണിക്കാണ് വെള്ളരിക്കുണ്ടിലെ 108 ആബുലൻസ് ൈഡ്രവർ കൊല്ലംപാറയിലെ ഷിജുവിന് ഒരു ഫോൺ വന്നത്.
മാലോം വള്ളിക്കടവിൽ യുവതിക്ക പ്രസവവേദനയാണെന്നും ഉടൻ എത്തണമെന്നുമായിരുന്നു' വെള്ളിക്കുണ്ട് ആശു പത്രിയിലെ സ്റ്റാഫ് നേഴ്സ് സിൽവിയുടെ സന്ദേശം. ആംബുലൻസുമായി ഷൈജു ഉടൻ സ്ഥലത്തെത്തി യുവതിയേയും കൊണ്ട് കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടെങ്കിലും യാത്രയ്ക്കിടയിൽ കരിന്തളം പെരിയങ്ങാനത്ത് എത്തുമ്പോഴേക്കും യുവതി ആംബുലൻസിൽ പ്രസവിക്കുകയുമായിരുന്നു.ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു പ്രസവം. . പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും ജില്ലാശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു.കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.