കൂത്തുപറമ്പ്: എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ ശിവപുരം പടുപാറയിൽ നടത്തിയ പരിശോധനയിൽ 250 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ പി. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് ശേഖരം കണ്ടെത്തിയത്. ബാരലിലും ബക്കറ്റുകളിലും സൂക്ഷിച്ച നിലയിലായിരുന്നു വാഷ് . പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ പി.അനീഷ് കുമാർ, പി.അജേഷ്, സുനീഷ് കിള്ളിയോട്ട്, , പി.ജലീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.