മാഹി: മാഹിയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 18 ന് മഹാരാഷ്ട്രയിൽ നിന്നുമെത്തിയ പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ 31കാരനാണ് കൊവിഡ്. ഇയാളെ മാഹി ഗവ: ആശുപത്രിയിലെ കൊവിഡ് ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതേ ദിവസം ദുബായിൽ നിന്നുമെത്തിയ ഈസ്റ്റ് പള്ളൂരിലെ 61കാരനും മാഹി ആശുപത്രിയിൽ ചികിത്സയിലുണ്ട്.
മാഹിയിൽ ഇപ്പോൾ 559 പേർ നിരീക്ഷണത്തിലുണ്ട്. മാഹി ഗവ. ജനറൽ ആശുപത്രിയിൽ 4 പേരും ചാലക്കര ആയുർവ്വേദ മെഡിക്കൽ കോളജിൽ 12 പേരും നിരീക്ഷണത്തിലുണ്ട്.