ഇരിട്ടി: ലോക്ക് ഡൗൺ നാലാംഘട്ടത്തിലേക്ക് നീങ്ങിയതോടെ നഗരസഭ പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സമയക്രമം നിശ്ചയിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം അനുവദിച്ചത്. അനാദി, പച്ചക്കറി, പഴക്കച്ചവടം, ബേക്കറി, ഫ്രൂട്ട്‌സ് സ്റ്റാളുകൾ, ചിക്കൻ , കോൾഡ് സ്റ്റോറേജ്, ഉണക്ക മത്സ്യം എന്നീ സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നത് പോലെ തുടരാം.
റബ്ബർ , മലഞ്ചരക്ക് വ്യാപാരം , വർക്ക്‌ഷോപ്പ്,സ്പെയർ പാർട്ട്‌സ്, ഫൈനാൻസ്, ഫർണിച്ചർ, പാത്രക്കടകൾ, കയർ ഷോപ്പ്, ടാർ പായ ഷോപ്പുകൾ എന്നിവ ചൊവ്വ, വ്യാഴം ദിവസങ്ങളിലും, സിമന്റ് , സ്റ്റീൽ, പെയിന്റ്, ഹാർഡ്‌വെയർ , ടൈൽസ് ആൻഡ് മാർബിൾ , ഇലട്രോണിക്‌സ്, പ്ലംബിംഗ് മെറ്റീരിയൽസ്, കണ്ണട വില്ലന സ്ഥാപനങ്ങൾ, ഫാൻസി ആന്റ് ഫൂട്ട് വേയർ സ്ഥാപനങ്ങൾ ബുധൻ, ശനി ദിവസങ്ങളിലും തുറക്കാം. മൊബൈൽ ഷോപ്പ് , കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ , സ്റ്റേഷനറി, ബുക്ക്സ്റ്റാൾ എന്നിവ തിങ്കൾ, വെള്ളി ദിവസങ്ങളിലും തുറക്കാം. കാർഷിക നഴ്‌സറികൾ, കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ തിങ്കൾ മുതൽ ശനിവരെ തുറന്ന് പ്രവർത്തിക്കാം. കേന്ദ്ര സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണകൂടവും നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.