കണ്ണൂർ: മുൻ ഡി.സി.സി മെമ്പറും കണ്ണൂർ ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി കോ - ഓപ്പ്. സൊസൈറ്റി പ്രസിഡന്റുമായ കെ. കെ. മോഹനൻ(74) നിര്യാതനായി. ദേവസ്വംബോർഡ് മുൻ ഏരിയാകമ്മിറ്റി മെമ്പറും പിള്ളയാർ കോവിൽ ഉത്സവ കമ്മിറ്റി മെമ്പറുമായിരുന്നു. ഭാര്യ: ഉഷ.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം.പി, ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, അഡ്വ. സജീവ് ജോസഫ്, സജീവ് മാറോളി, അംഗങ്ങളായ കെ. പ്രമോദ്, അഡ്വ. മാർട്ടിൻജോർജ്, അഡ്വ,ടി.ഒ മോഹനൻ, വി.എ നാരായണൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, മേയർ സുമാബാലകൃഷ്ണൻ തുടങ്ങി നിരവധി നേതാക്കൾ അനുശോചിച്ചു.