കാസർകോട് : ഇതാദ്യമായി കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിലും കൊവിഡ്. ഗൾഫിൽ നിന്ന് എത്തിയ തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയായ 15 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ ആദ്യമെത്തിയ വിമാനത്തിൽ എത്തിയ 15 കാരന്റെ കുടുംബം നാട്ടിലേക്ക് വന്നിരുന്നില്ല. മാതാവും പിതാവും ഒരുമിച്ചെത്തിയ കുടുംബം നാട്ടിലേക്ക് വരാതെ കണ്ണൂരിൽ സ്വന്തം നിലയിൽ മുറിയെടുത്തു ക്വോറന്റൈനിൽ കഴിയുകയായിരുന്നു. സ്രവം എടുത്തു നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. രക്ഷിതാക്കളുടെ പരിശോധന ഫലം വന്നിട്ടില്ല.

നീലേശ്വരം പള്ളിക്കരയിൽ ഒരു ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയുടെ തെക്കൻമേഖലയിൽ നിന്നുള്ള ആദ്യത്തെ കേസാണിത്.കാസർകോട് ജില്ലയിൽ 2498 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 2078 പേരും ആശുപത്രികളിൽ 420 പേരും നിരീക്ഷണത്തിലാണ്. 5844 സാമ്പിളുകളാണ് ആകെ അയച്ചത്. 5234 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 211 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ 32 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുള്ള 101 പേർ ഇന്ന് നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ച. ആകെ 420 പേർ കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്. സെന്റിനൽ സർവ്വേ ഭാഗമായി 633 സാമ്പിളുകൾ പരിശോധനക്ക് അയച്ചു . 628 പേരുടെ റിസൾട്ട് നെഗറ്റീലാണ്