pic

കാസർകോട്: ആക്രി സാധനങ്ങള്‍ കളവ് പോകുന്നതിനാല്‍ പുറത്ത് കട്ടിലില്‍ കിടന്നുറങ്ങിയ ആള്‍ വെള്ളികെട്ടന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. ആവിക്കര മുത്തപ്പന്‍ മടപ്പുരയ്ക്കു സമീപം വീടിനോടു ചേര്‍ന്നു പഴയസാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന തമിഴ്‌നാടു സ്വദേശി സുബ്രഹ്മണ്യം ( 55) ആണ് പാമ്പുകടിയേറ്റ് മരിച്ചത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പകൽ ശേഖരിച്ചു കൊണ്ടുവരുന്ന തന്റെ സാധനങ്ങള്‍ കളവു പോകുന്നതിനാല്‍ പുറത്ത് പഴയ കട്ടിലില്‍ കിടന്നുറങ്ങുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. ഇതിനിടെ ഇദ്ദേഹം പാമ്പിനെ കൈ കൊണ്ടു പിടിച്ചതായും പറയുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.