മാഹി: ലോക്ക്ഡൗൺ കാലത്ത് അനധികൃത മദ്യ വിൽപ്പന നടത്തിയ മദ്യഷാപ്പുകൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അനധികൃത വിൽപ്പന നടത്തിയ പത്ത് ചാരായഷാപ്പുകളുടെയും രണ്ട് കള്ളുഷാപ്പുകളുടെയും തൊണ്ണൂറു വിദേശ മദ്യഷാപ്പുകളുടെയും ലൈസൻസ് എക്‌സൈസ് വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്തിരുന്നു .മാഹിയിൽ മൂന്ന് ഷാപ്പുകളുടെ ലൈസൻസാണ് ഇത്തരത്തിൽ സസ്‌പെൻഡ് ചെയ്തത്.
ഈ ഷാപ്പുകളുടെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കാരൈക്കലിലെ പി.എം.കെ പ്രവർത്തകൻ ദേവമണി നൽകിയ ഹർജിയിലാണ് ഷാപ്പുകൾ ഇപ്പോൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ഷാപ്പുകൾ തുറക്കാത്തതിനാൽ 55 ദിവസം കൊണ്ട് 137.5 കോടി നഷ്ടം സംസ്ഥാനത്തിനുണ്ടായി. ഒരു ദിവസം മാത്രം സർക്കാരിന് വരുമാന നഷ്ടം 2.5 കോടി രൂപയാണ്.