കാസർകോട്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി മൂല കോളനിയിലെ കുഞ്ഞാണി അമ്മയ്ക്ക് വീട് നിർമ്മിച്ചുനൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കോളനിയിലെ അമ്പതോളം കുടുംബങ്ങളിൽ പ്രവർത്തകർ പച്ചക്കറി കിറ്റുകളും എത്തിച്ചു.