മാഹി: വീഴ്ചയെ തുടർന്ന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച ക്വാറന്റൈനിൽ കഴിയുന്ന യുവാവിനെതിരെ ചൊക്ളി പൊലീസ് കേസെടുത്തു. ഈസ്റ്റ് പള്ളൂരിലെ സരീഷിനെതിരെയാണ് (43) കേസെടുത്തത്. ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ചൊക്ലി മെഡിക്കൽ സെന്റർ അധികൃതരുടെ പരാതിയലാണ് ഇയാൾക്കെതിരെ കേസെടുത്തത്.