ഇരിട്ടി: നിയമം ലംഘിച്ച് ഇരിട്ടിയിൽ തുറന്ന തട്ടുകട പൊലീസ് എത്തി പൂട്ടിച്ചു. ഇരിട്ടി മേലെ സ്റ്റാൻഡിലെ തട്ടുകടയാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം തുറന്നത്. പൊലീസിന്റെ അനുമതിയില്ലാതെ തുറന്ന് ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നിടയിലാണ് പൊലീസ് എത്തിയത്. തട്ടുകടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.