കണ്ണൂർ: ലയനശേഷം മുൻ സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാർക്ക് ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി ഏകപക്ഷീയമായി പിൻവലിക്കുന്ന മാനേജ്‌മെന്റ് നടപടിയിൽ സിൻഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) പ്രതിഷേധിച്ചു. കണ്ണൂരിൽ കാനറാ ബാങ്ക് സൗത്ത് റീജിയണൽ ഓഫിസിനു മുന്നിലും കാനറാ ബാങ്ക് നോർത്ത് റീജിയണൽ ഓഫിസിനു മുന്നിലുമാണ് പ്രതിഷേധ പ്രകടനം നടന്നത്. റീജിയണൽ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം ബിഗേഷ് ഉണ്ണിയൻ ഉദ്ഘാടനം ചെയ്തു. സി പി സൗന്ദർരാജ്, കെ വി പ്രസാദ് എന്നിവർ സംസാരിച്ചു.