കാസർകോട്: ജില്ലാ രൂപീകരണ വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി. ജില്ലാ കമ്മിറ്റി നാളെ രാവിലെ പത്തിന് സംഘടിപ്പിക്കുന്ന കാമ്പയിൻ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കാസർകോട് ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിലുള്ള കാമ്പയിൻ ഒരു മാസം നീണ്ടു നിൽക്കും.
പരിപാടിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി നാളെ ജില്ലയിൽ രണ്ടു ലക്ഷം മാസ്‌കുകൾ വിതരണം ചെയ്യും.