ചികിത്സയിൽ 26 പേർ
കാസർകോട്: ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരനും മുളിയാർ സ്വദേശിയായ 42 വയസുകാരനും 36, 38, 42, 56 വീതം വയസുള്ള കുമ്പള സ്വദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ കുമ്പള സ്വദേശികൾ ഒരു വാഹനത്തിൽ സഞ്ചരിച്ചിരുന്നവരാണ്. രണ്ടു പേർ സഹോദരങ്ങളും .
ജില്ലയിൽ 2648 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ വീടുകളിൽ 2161 പേരും ആശുപത്രികളിൽ 487 പേരും. 196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വേ ഭാഗമായി 129 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 60 പേരുടെ റിസൾട്ട് നെഗറ്റീവ് ആണ്. 69 സാമ്പിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്.