rajeev
രാജീവ് വെള്ളിക്കോത്തും കുടുംബവും

കാസർകോട്: മലയാളി നാടകപ്രവർത്തകരുടെ ആഗോള കൂട്ടായ്മയായ ലോക നാടക വാർത്ത ആദ്യമായി സംഘടിപ്പിച്ച രാജ്യാന്തര ഓൺലൈൻ കുടുംബ ശബ്ദ നാടകോത്സവത്തിൽ കാഞ്ഞങ്ങാട് സ്വദേശികൾക്ക് ഒന്നാംസ്ഥാനം. ബഹറൈനിൽ മാദ്ധ്യമപ്രവർത്തകനായ രാജീവ് വെള്ളിക്കോത്തും കുടുംബവും അവതരിപ്പിച്ച ഉം എന്ന നാടകമാണ് ഒന്നാംസ്ഥാനം നേടിയത്.
ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 21 നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. പി.എൻ. മോഹൻരാജ് സംവിധാനം ചെയ്ത ഉം എന്ന നാടകത്തിൽ രാജീവിനൊപ്പം മാദ്ധ്യമമേഖലയിൽ തന്നെ ജോലിചെയ്യുന്ന ഭാര്യ ശുഭപ്രഭയും മക്കളായ കൃഷ്ണയും ശ്രീഹരിയും അണിനിരന്നു. ജി. സച്ചിദാനന്ദന്റെ സംവിധാനത്തിൽ ചെന്നൈയിൽ നിന്നുള്ള ഷിജു രാഘവനും കുടുംബവും അഭിനയിച്ച മകാള് രണ്ടാം സ്ഥാനവും കൃഷ്ണകുമാർ പയ്യന്നൂരിന്റെ സംവിധാനത്തി ബഹറൈനിൽ കഴിയുന്ന ദിനേശ് കുറ്റിയിലും കുടുംബവും അഭിനയിച്ച അയനം എന്ന നാടകം മൂന്നാംസ്ഥാനവും നേടി.