മട്ടന്നൂർ: 181യാത്രക്കാരുമായി മസ്ക്കറ്റിൽ നിന്നുള്ള രണ്ടാമത്തെ വിമാനവും കണ്ണൂർ വിമാനത്താവളത്തിലെത്തി. നാലു കുട്ടികളും 177 മുതിർന്നവരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമെത്തിയത്. രോഗലക്ഷണമുള്ളവരെ കൊവിഡ് ആസ്പത്രിയിലേക്ക് മാറ്റി. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഏഴു വിമാനങ്ങളാണ് ഇതുവരെ കണ്ണൂരിലെത്തിയത്. ദുബായ്, അബുദാബി, മോസ്കോ എന്നിവിടങ്ങളിൽ നിന്നായി ഏഴു വിമാനങ്ങൾ കൂടി എത്താനുണ്ട്.