chokli
ചൊക്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള പച്ചക്കറികൾ സൗഹൃദ കൂട്ടായ്മ അംഗങ്ങൾ പഞ്ചായത്ത് അംഗം എൻ.എം.ഫൗസിയെ ഏൽപ്പിക്കുന്നു

തലശ്ശേരി: ലോക്ക് ഡൗൺ ചെയ്യപ്പെട്ടതു കൊണ്ടുമാത്രം മുള പൊട്ടിയ ആശയമല്ലിത്. കഴിഞ്ഞ എട്ട് വർഷക്കാലമായി ചൊക്ലി ഇല്ലത്ത് താഴെ കെ.പി.കുമാരന്റെ വയൽ പാട്ടത്തിനെടുത്ത 60 സെന്റിൽ ഒരു കൂട്ടായ്മയിൽ രൂപംകൊണ്ട കൂട്ടായ്മ ഹരിതാഭമാക്കിയ ഉഗ്രൻ പച്ചക്കറിത്തോട്ടം കാണുന്നവരുടെ കണ്ണുകളെ കുളിരണിയിപ്പിക്കുന്നതാണ്.

സാംസ്‌ക്കാരിക പ്രവർത്തകരായ ടി.ടി.കെ. ശശി, കെ.കെ. കുഞ്ഞൻ , കെ.പി .പ്രകാശൻ എന്നിവരുടെ കുടുംബങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് മനോഹരമായ ഈ പച്ചക്കറിതോട്ടം രൂപപ്പെടുത്തിയത്. പലതരം പച്ചക്കറികളും , കിഴങ്ങ് വർഗ്ഗങ്ങളും, നെൽകൃഷിയുമൊക്കെ ഇതിലുണ്ട്. പാവയ്ക്ക, വെണ്ട, മുളക്, മത്തൻ, ഇളവൻ, കക്കിരി, വെള്ളരി, ചായ മാനിസ, വെള്ളച്ചീര, സാമ്പാർ ചീര, ചെറുപീര, തങ്കച്ചീര, മധുരച്ചീര എന്നിവയും പലതരം വാഴകളും കണ്ടിക്കിഴങ്ങ്, നനക്കിഴങ്ങ്, മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ് തുടങ്ങിയവയും സമൃദ്ധം. തൊട്ടടുത്തായി കരനെൽ കൃഷിയുമുണ്ട്. ഇത്തവണ ചൊക്ളി ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇവിടെ വിളഞ്ഞ പച്ചക്കറികൾ നൽകി.