ആകെ കൊവിഡ് ബാധിതർ 150

ഭേദമായവർ 119

നിരീക്ഷണത്തിൽ 9384

കണ്ണൂർ: ജില്ലയിൽ 12 പേർക്കു കൂടി ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇവരിൽ ആറു പേർ വിദേശരാജ്യങ്ങളിൽ നിന്നും അഞ്ചു പേർ മുംബൈയിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കണ്ണൂർ വിമാനത്താവളം വഴി മേയ് 17ന് ദുബായിൽ നിന്നുള്ള ഐഎക്സ് 344 വിമാനത്തിലെത്തിയ മട്ടന്നൂർ സ്വദേശികളായ 34കാരിയും നാലു വയസ്സുകാരിയും, 19ന് കുവൈത്തിൽ നിന്നുള്ള ഐഎക്സ് 790 വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി 23കാരൻ, മുഴപ്പിലങ്ങാട് സ്വദേശി 45കാരൻ, ചൊവ്വ സ്വദേശി 44കാരൻ, അതേദിവസം ഖത്തറിൽ നിന്നുള്ള ഐഎക്സ് 774 വിമാനത്തിലെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 61കാരൻ എന്നിവരാണ് വിദേശത്തുനിന്നുള്ളവർ.
മേക്കുന്ന് സ്വദേശികളായ 48കാരി, 29കാരി, രണ്ടു വയസ്സുകാരൻ എന്നിവർ മേയ് ഒൻപതിനും ചെമ്പിലോട് സ്വദേശി 18കാരിയും ചെറുവാഞ്ചേരി സ്വദേശി 50കാരനും 10നുമാണ് മുംബൈയിൽ നിന്നെത്തിയത്. അയ്യൻകുന്ന് സ്വദേശി 24 കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 20നാണ് 12 പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.
നിലവിൽ 9384 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. 96 പേർ ആശുപത്രിയിലും 9288 പേർ വീടുകളിലുമാണ്. ഇതുവരെ 5220 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5038 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4778 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 182 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.