കണ്ണൂർ: ശ്രീകണ്ഠാപുരം റേഞ്ച് പരിധിയിലെ ചുഴലി ഏച്ചിക്കുന്നിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ 35 ലിറ്റർ വാഷ് കണ്ടെത്തി. മൂഴിക്കൽ സ്വദേശി ഷാജി തോമസാണ് വാറ്റിയതെന്നും ഇയാൾ ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാനായില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണൂരിൽ നിന്നും ഒരു കിലോ പുകയില ഉത്പന്നങ്ങളും പിടികൂടിയിട്ടുണ്ട്.