നാല് മാസം മുമ്പ്ആയുർവേദ പഠനത്തിനായി ഫ്രാൻസിൽ നിന്നും കണ്ണൂരിൽ എത്തിയതാണ് ജൂലിയ. ലോക്ക് ഡൗൺ ആരംഭിച്ചതോടെ പഠനം പാതിവഴിയിലായി. നാട്ടിൽ പോകാൻ കഴിയാതെ പയ്യാമ്പലത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ജൂലിയയുടെ താമസം. ബീച്ചിലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്തു തുടങ്ങിയ ജൂലിയ ഇവരുടെ കളിക്കൂട്ടുകാരിയായി.ഇവരോടൊപ്പം കളിച്ചും ഇവരെ ഭക്ഷണം കഴിപ്പിച്ചുമാണ് ജൂലിയുടെ മടക്കം. ഇഷ്ടപ്പെട്ട നായയ്ക്ക് ഗോർഡിറ്റോ എന്ന ഫ്രഞ്ച് പേരാണ് നൽകിയത്. ലോക്ക്ഡൗണിൽ ഇവിടെ തനിച്ചായതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിൽ എത്രകാലംവരെയും ഇവിടെ താമസിക്കാൻ ഇഷ്ടമാണ് എന്നായിരുന്നു മറുപടി.
അക്രമികളും വൃത്തിഹീനരുമായി നമ്മൾ കാണുന്ന തെരുവ് നായ്ക്കളെ ചേർത്ത് പിടിക്കുന്ന ഈ ഫ്രഞ്ച് സ്നേഹം ഏവർക്കും ഒരു മാതൃകയാണ്.
കൊവിഡ് ഭീതി ഒഴിഞ്ഞ്ജൂലിയ കടൽ കടക്കുമ്പോൾ ഗോർഡിറ്റോകൂടി ഉണ്ടാകുമോ ?.വിദേശികളുടെ സ്നേഹംപറ്റി കടൽ കടന്നുപോയ മനുഷ്യർ മാത്രമല്ല നിരവധി മിണ്ടാപ്രാണികളുമുണ്ട് ഇവിടെ .