marriage

ലക്നൗ: വിവാഹം നടക്കാനായി വേലി ചാടുന്നവരുടെ കഥയൊക്കെ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഉത്തരേന്ത്യയിലെ ഒരു പെൺകുട്ടി വിവാഹിതയാകാൻ നടന്നെത്തിയത് 80 കിലോ മീറ്ററാണ്. ലോക്ക് ഡൗൺ കാലമാണ് കാൺപൂർ സ്വദേശിനിയായ 19 കാരിയ്ക്ക് ഇങ്ങനൊരു പണി കൊടുത്തത്. മംഗൽപൂർ സ്വദേശിനിയായ ഗോൾഡിയുടെയും

ബൈസാപൂർ സ്വദേശിയായ വീരേന്ദ്ര കുമാർ റാഥോറിന്റെയും വിവാഹം ഈ മാസം നാലിനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം മാറ്റിവച്ചു. എന്നാൽ പിന്നെയും ലോക്ക് ഡൗൺ നീണ്ടതോടെയാണ് ഇനിയും കാത്തിരിക്കാൻ പറ്റില്ലെന്ന് യുവതി പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലർച്ചെ നടന്നു തുടങ്ങിയ ഗോൾഡി വിയർത്തൊലിച്ച് വരന്റെ വീട്ടിലെത്തിയതോടെ ഇവർ അമ്പരന്നു. പെൺകുട്ടിയുടെ നിശ്ചയ ദാർഢ്യത്തെ ബന്ധുക്കളെല്ലാം അഭിനന്ദിച്ചതിന് പിന്നാലെ ഇരുവീട്ടുകാരും ചേർന്ന് വിവാഹം നടത്തി.