ഒരു മാസത്തേക്ക് വേണ്ടകാലികൾ 2,​00,​000

ഒരാഴ്ച മുമ്പ് കിലോയ്ക്ക് 360 രൂപ

ഇന്നലെ രാവിലെ 400 രൂപ

കാഞ്ഞങ്ങാട്: സംസ്ഥാനത്തേക്ക് കാലികളെ കൊണ്ടു വരുന്നതിൽ ആന്ധ്രാ, തമിഴ്നാട് ലോബി കൂച്ചുവിലങ്ങിട്ടതോടെ കേരളത്തിലേക്ക് കാലിവരവ് നിലച്ചു. ഒരാഴ്ച മുമ്പ് 360 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന ബീഫിന് ഇന്നലെ രാവിലെ വില 380 മുതൽ 400 രൂപവരെയായിരുന്നു വില. ഒരാൾ രണ്ടു കിലോ ചോദിച്ചാൽ കൊടുക്കാനാവാത്ത അവസ്ഥയിലായിരുന്നു വ്യാപാരികൾ.

കാലികളുമായി കേരളത്തിലേക്ക് വരുന്ന ലോറികൾ തടഞ്ഞു നിർത്തി ഗോ സംരക്ഷണ പ്രവർത്തകരുടെ പേരിൽ പിരിവുനടത്തുന്നതും വ്യാപാരികൾക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇവർക്ക് കൈമടക്ക് കൊടുത്താൽ മാത്രമേ കാലിയുമായി എത്തുന്ന ലോറി പോവാൻ അനുവദിക്കുകയുള്ളു. കൂടാതെ പൊലീസിനും കൈമടക്ക് നൽകേണ്ടി വരുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

കാലിക്കടത്തിലെ അഴിമതി തടയണമെന്നാവശ്യപ്പെട്ട് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എം സലിം പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കേരള ചീഫ്‌ സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കത്ത് അയച്ചിരുന്നു . തുടർന്ന് തമിഴ്നാട്, ആന്ധ്രാ ചീഫ് സെക്രട്ടറിമാർക്ക് കേരളചീഫ് സെക്രട്ടറി കത്ത് അയച്ചിട്ടുണ്ട്.

ഒരു മാസം രണ്ടുലക്ഷത്തോളം കാലികൾ സംസ്ഥാനത്ത് ആവശ്യമായി വരാറുണ്ട്. ഇതിൽ 90 ശതമാനവും എത്തുന്നത് തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമാണ്. ആവശ്യമുള്ളതിൽ പത്തുശതമാനം കാലികളെ കേരളത്തിലുള്ളു.

ബൈറ്റ്...

ഒരു ലോഡ് കാലിയുമായി എത്തുന്ന ലോറി കേരളത്തിലേക്ക് കടക്കുമ്പോൾ ഒന്നേ കാൽ ലക്ഷം രൂപ കൈക്കൂലി ഇനത്തിൽ ചിലവാകും

മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എം സലിം