കാഞ്ഞങ്ങാട്: തിരുവനന്തപുരത്തു നിന്നു രാജസ്ഥാനിലേക്കുള്ള പ്രത്യേക ട്രെയിൻ ശനിയാഴ്ച രാവിലെ 6.50 കാഞ്ഞങ്ങാട് എത്തി . കാസർകോട് ജില്ലയിൽ നിന്നുള്ള 598 പേരാണ് കാഞ്ഞങ്ങാടു റെയിൽവേ സ്റ്റേഷനിൽ നിന്നും 7.30 ഓടെ യാത്ര പുറപ്പെട്ടത്. കണ്ണൂർ വയനാട് ജില്ലകളിലെ 433 പേരെ കണ്ണൂരിൽ നിന്നു കയറ്റിയ ശേഷമാണ് ട്രെയിൻ കാഞ്ഞങ്ങാട്ടെത്തിയത്. ജില്ലയിൽ നിന്നുള്ള യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസിൽ കാഞ്ഞങ്ങാട്ട് എത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് ഏറണാകുളം , ഷൊർണൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് കാഞ്ഞങ്ങാടിന് പുറമെ ഉണ്ടായിരുന്ന സ്റ്റോപ്പുകൾ .