പാനൂർ: പൂത്തൂർ വയലിൽ അഞ്ച് ഏക്കർ സ്ഥലത്ത് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കാർഷിക കർമ്മ സേനയുടെയും സംയുക്താഭിമുഖ്യത്തിൽ "കതിർ കൂട്ടായ്മ " യിലൂടെ നെൽകൃഷി ആരംഭിച്ചു. മുൻ മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു.
കെ.പി മോഹനന്റെ വീടിനോടു ചേർന്നുള്ള അഞ്ചേക്കർ സ്ഥലത്താണ് കതിർ കൂട്ടായ്മ നേതൃത്വത്തിൽ കൃഷി തുടങ്ങിയത്. പൂർണ്ണമായും യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയാണ് നെൽകൃഷി ചെയ്യുന്നത്. കെ.പി മോഹനന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് കാർഷിക വൃത്തിയിൽ ഒന്നടങ്കം പങ്കുചേരുകയാണ് കതിർ കൂട്ടായ്മ പ്രവത്തകർ.
ചടങ്ങിൽ കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സരിത, കൃഷി ഓഫീസർ പി.വി വിനീത്, കൃഷി അസിസ്റ്റന്റ് ശോഭ, കതിർ കൂട്ടായ്മ അംഗം വിജയൻ സംബന്ധിച്ചു.