തളിപ്പറമ്പ്: സർക്കാർ സുഭിക്ഷ കേരളം പദ്ധതിക്കു പിന്തുണ നൽകി ജൈവ പച്ചക്കറി ഉത്പാദന വിപണന രംഗത്തേക്കു തളിപ്പറമ്പ് റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും. കുറ്റിക്കോൽ, കൂവോട്, കീഴാറ്റൂർ, പുളിമ്പറമ്പ് എന്നിവിടങ്ങളിൽ നാല് ഏക്കറിൽ മരച്ചീനി, വെണ്ട, കുമ്പളം, മത്തൻ, ചേന എന്നിവയാണ് കൃഷി ചെയ്യുന്നത്. പദ്ധതി ഉദ്ഘാടനം 25 ന് രാവിലെ 10ന് കീഴാറ്റൂരിൽ ടി.വി രാജേഷ് എം.എൽ.എ നിർവ്വഹിക്കും. സൊസൈറ്റി ഡയറക്ടർമാരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.

സൊസൈറ്റി പച്ചക്കറികളും പാടശേഖരസമിതികൾ, കുടുംബശ്രീകൾ, സ്വാശ്രയസംഘങ്ങൾ, മറ്റ് കൂട്ടായ്മകൾ എന്നിവരുടെ ഉത്പ്പന്നങ്ങളും സംഭരിച്ച് നഗരസഭാ പരിധിയിൽ സ്ഥിരം കേന്ദ്രങ്ങൾ സ്ഥാപിച്ച് വിപണനം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് കോമത്ത് മുരളീധരൻ, വൈസ് പ്രസിഡന്റ് വി. വിജയൻ, ടി. ബാലകൃഷ്ണൻ, സെക്രട്ടറി ടി.വി പ്രദീപൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.