കണ്ണൂർ: ജില്ലയിൽ 16 പേർക്കു കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇവരിൽ ആറു പേർ വീതം വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കരിപ്പൂർ വിമാനത്താവളം വഴി മേയ് ഏഴിന് ദുബായിൽ നിന്നുള്ള ഐഎക്സ് 344 വിമാനത്തിലെത്തിയ പാനൂർ സ്വദേശി 64കാരൻ, പുഴാതി സ്വദേശി 65കാരൻ, തലശ്ശേരി വടക്കുമ്പാട് സ്വദേശി 55കാരൻ, പിണറായി സ്വദേശി 61കാരൻ, 18ന് ഖത്തറിൽ നിന്നുള്ള ഐ.എക്സ് 374 വിമാനത്തിലെത്തിയ ബക്കളം സ്വദേശി 21 കാരി, കണ്ണൂർ വിമാനത്താവളം വഴി 20ന് റിയാദിൽ നിന്നുള്ള എ.ഐ 1912 വിമാനത്തിലെത്തിയ ധർമടം സ്വദേശി 62കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയ ആറു പേർ.
മേയ് ആറിന് ബെംഗളൂരുവിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 48കാരൻ, മുംബൈയിൽ നിന്ന് ഒൻപതിനെത്തിയ മേക്കുന്ന് സ്വദേശി ഒൻപതുകാരി പെൺകുട്ടി, 10ന് എത്തിയ ചെറുവാഞ്ചേരി സ്വദേശി ഒൻപതുകാരി പെൺകുട്ടി, 18ന് എത്തിയ പന്ന്യന്നൂർ സ്വദേശി 57കാരി, 14ന് അഹമ്മദാബാദിൽ നിന്നെത്തിയ പാനൂർ സ്വദേശി 67കാരൻ, 18ന് യുപിയിൽ നിന്നെത്തിയ കണിച്ചാർ മണത്തണ സ്വദേശി 65കാരി എന്നിവരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
ചെറുവാഞ്ചേരി സ്വദേശി 29കാരൻ, ധർമടം സ്വദേശി 65കാരൻ, ഉരുവച്ചാൽ സ്വദേശി 50കാരി, കൂടാളി സ്വദേശി 55കാരി എന്നിവർക്കാണ് സമ്പർക്കം മൂലം വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 166 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ 10336 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 5445 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5287 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5010 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 158 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.