photo
കണ്ണപുരം പൂമാലക്കാവിന് സമീപം അപകടത്തിൽ തകർന്ന കാർ

പഴയങ്ങാടി: പാപ്പിനിശ്ശേരി- പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ കണ്ണപുരം പൂമാലക്കാവിന് സമീപം നിർത്തിയിട്ട ചരക്ക് ലോറിക്ക് പിറകിൽ കാർ ഇടിച്ച് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര സ്വദേശികളായ പോൾ ജേക്കബ് (67), മാർഗ്ഗരറ്റ് പോൾ (64) എന്നിവർക്കാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് കാറുകളിലായി തൃശൂരിലേക്ക് പോവുകയായിരുന്ന സംഘത്തിന്റെ കാറാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പുലർച്ചെ 5.30നാണ് അപകടം.

അപകടത്തെ തുടർന്ന് പൂർണ്ണമായും തകർന്ന കാർ കണ്ണൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും കണ്ണപുരം പൊലീസും ചേർന്ന് വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.