പഴയങ്ങാടി: പിലാത്തറ -പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപം കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. കാഞ്ഞങ്ങാട് നിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ഗുഡ്സ് വാനിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിലും ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.
ഗുഡ്സ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ തവരത്തടത്തിലെ ഒട്ടോ ഡ്രൈവർ, എം.വി. രതീഷ്, ഗുഡ്സ് ഓട്ടോ ഡ്രൈവറും സഹായിയുമായ കണ്ണൂർ സിറ്റി സ്വദേശികളായ ഇർഷാദ്, സനീർ എന്നിവരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി കുളങ്ങര പള്ളിക്ക് സമീപത്ത് റോഡരികിൽ അനധികൃത വാഹന പാർക്കിംഗ് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന ആക്ഷേപമുണ്ട്.