കാസർകോട് :സിഗ്നൽ കാത്തുനിന്ന സ്പെഷ്യൽ ട്രയിനിൽ നിന്ന് ഇറങ്ങിയോടിയവരെ പൊലീസ് പിടികൂടി സർക്കാർ ക്വാറന്റിലേക്ക് മാറ്റി.ഇന്നലെ ഉച്ചക്ക് മഹാരാഷ്ട്രയിൽ നിന്ന് വന്ന സ്പെഷ്യൽ ട്രെയിൻ സിഗ്നൽ കിട്ടാതെ

ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലു പേർ ഇറങ്ങിയോടിയത്.

ഇവർ ഒരു ഓട്ടോയിൽ കയറി സ്ഥലം വിടുകയായിരുന്നു. ഈ സംഭവം കണ്ട ഒരാൾ ഉടൻ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയ വരെ കുമ്പളയിൽ കണ്ടെത്തി സർക്കാർ ക്വാറന്റിലേക്ക് മാറ്റുകയായിരുന്നു. സർക്കാർ നിർദേശം ലംഘിച്ച് ഇറങ്ങിയ കോയിപാടി സ്വദേശി ഷാജിക്കും കുടുംബത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്. ലോക്ക് ഡൗൺ ലംഘിച്ചു ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ കുടുംബത്തെ കയറ്റി കൊണ്ടുപോയ ഓട്ടോ ഡ്രൈവർക്കെതിരെയും കേസെടുക്കും. ട്രെയിനിനു കണ്ണൂരിൽ മാത്രമാണ് സ്റ്റോപ്പ്‌ ഉണ്ടായിരുന്നത്. കാസർകോട് ജില്ലക്കാരെ കണ്ണൂരിൽ ഇറക്കിയാണ് ക്വാറന്റീനിലേക്ക് മാറ്റിയത്.