കാസർകോട്: മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർകോട് ഗുഡ്ഡെ ടെമ്പിൾ റോഡിൽ താമസിക്കുന്ന സുജാത (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ അടുക്കത്ത് ബയലിൽ നിന്നും കാസർകോട്ടേക്ക് വരുമ്പോഴായിരുന്നു അപകടം. സാരമായി പരിക്കേറ്റ സുജാതയെ ആദ്യം കാസർകോട്ടും പിന്നീട് പരിയാരത്തും തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ച മകൻ പൃഥ്വിരാജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭർത്താവ്: രവീന്ദ്രൻ. മറ്റു മക്കൾ: പുഷ്പരാജ്, അഞ്ജലി.