കണ്ണൂർ: യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തിയ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സീറ്റിൽ ഒരാളെ മാത്രമേ ഇരുത്താകൂയെന്ന നിബന്ധന ലംഘിച്ച മണക്കടവ്-തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ദ്വാരക ബസ് ജീവനക്കാർക്കെതിരെയാണ് നടപടി. മലയോര ഗ്രാമമായ ആലക്കോട് ടൗണിൽ വെച്ചാണ് ബസ് പൊലീസ് പിടികൂടിയത്. വൃദ്ധർ ഉൾപ്പെടെ അമ്പതിലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കർശന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബസ് സർവീസ് പുനരാരംഭിച്ചത്.ഹോട്ട് സ്‌പോട്ടുകൾ ഒഴികെയുളള മേഖലയിലാണ് ബസ് സർവീസ് നടത്തുന്നത്.