കണ്ണൂർ: ലോകം കൊവിഡ് ഭീതിയിൽ കഴിയുമ്പോൾ ഈ മഹാമാരിയിൽ നിന്നും സർവ്വലോകരെ രക്ഷിക്കുന്നതിന് പ്രാർത്ഥന നൃത്തവുമായി കണ്ണൂർ ചാലയിലെ ഷോന അനൂപും വിദ്യാർത്ഥികളും. ലോകം മുഴുവൻ സുഖം പകരാനായ് എന്ന ഗാനത്തിനാണ് ഷോനയും തന്റെ ഏഴ് വിദ്യാർത്ഥികളും നൃത്താവിഷ്കാരം നടത്തിയിരിക്കുന്നത്.
കീർത്തി കൃഷ്ണ, ശിവാനി പ്രജീഷ്, അനുപ്രിയ അനിൽ കുമാർ, കൃഷ്ണേന്തു സഹദേവ് , ഐശ്വര്യ രജീഷ്, അന്വർത്ഥ ഷവീൻ, സാനിയ അനീഷ് എന്നിവരാണ് മറ്റ് വിദ്യാർത്ഥികൾ. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ ഭരതനാട്യം നേടിയ ഷോന കണ്ണൂർ ചാലയിലെ മാക്ക പോതി കാവിനടുത്ത് നൃത്ത വിദ്യാലയം നടത്തിവരികയാണ്. അമ്പതോളം വിദ്യാർത്ഥികളെ ഷോന നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.
മത്സരത്തിന് അപ്പുറം പുതുതലമുറ നൃത്തത്തെ സമീപിക്കുന്നത് വളരെ കുറവാണെന്നും ഏറെ ക്ഷമയും സഹന ശേഷിയും വേണ്ട നൃത്തകലയെ പലരും നിസ്സാര കാരണത്താൽ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് എന്നും ഷോന പറയുന്നു .ചലച്ചിത്ര സംവിധായകൻ അനൂപിന്റെ ഭാര്യയാണ് ഷോന .