ഉദുമ: ലോക്ക് ഡൗൺ ലംഘിച്ച് ഈദ് നമസ്കാരം നടത്തിയതിന് 70 പേർക്കതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പാലക്കുന്ന് കണ്ണംകുളത്ത് അബ്ദുൽ റഹ്മാന്റെ വീട്ടുമുറ്റത്താണ് 70 പേരെ പങ്കെടുപ്പിച്ച് ഈദ് നമസ്കാരം നടത്തിയത്. ഞായറാഴ്ച രാവിലെയാണ് മാസ്ക് പോലും ധരിക്കാതെ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടുകൂടി നമസ്കാരം നടത്തിയത്. നമസ്കാരത്തിന് ശേഷം സംഘം ലഘുഭക്ഷണവിതരണവും നടത്തി. നിരീക്ഷണിലുള്ളവരും നമസ്കാരത്തിൽ പങ്കെടുത്തതായും പൊലീസ് സംശയിക്കുന്നുണ്ട്.