കാഞ്ഞങ്ങാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനയാൽ സർവീസ് സഹകരണ ബാങ്ക് പരിധിയിലെ ആറു ഏക്കർ തരിശുനിലത്തിൽ നെൽകൃഷി ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ടം പാക്കത്ത് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. സജിനിമോൾ നെൽ വിത്തിട്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.വി. ഭാസ്ക്കരൻ പദ്ധതി വിശദീകരിച്ചു. സഹകരണ സംഘം അസിസ്റ്റൻറ് റജിസ്ട്രാർ വി.ചന്ദ്രൻ, കൃഷി ഓഫീസർ വേണുഗോപാലൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. ഭാനുമതി, പഞ്ചായത്തംഗങ്ങളായ കെ. രവീന്ദ്രൻ, വി. കുഞ്ഞമ്പു, കെ. മാധവൻ, എ. വിനോദ് കുമാർ, പി.വി. അമ്പുഞ്ഞി കൃഷി അസിസ്റ്റന്റ് കെ. ഭാസ്ക്കരൻ, സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ.മണികണ്ഠൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.