കൂത്തുപറമ്പ്: കൊവിഡ് ബാധിച്ച് കൂത്തുപറമ്പ് സ്വദേശി അബുദാബിയിൽ മരിച്ചു. കോട്ടയം മലബാർ കാനത്തുംചിറയിലെ ശ്രീരഞ്ജിനിയിൽ വി. അനിൽകുമാർ (49) ആണ് ഞായറാഴ്ച മരിച്ചത്. അബുദാബി സൺറൈസ് സ്‌കൂളിലെ അദ്ധ്യാപകനാണ്. ഇതേ സ്‌കൂളിലെ അദ്ധ്യാപിക എം. രജനിയാണ് ഭാര്യ. മക്കൾ: നിരഞ്ജന, ശ്രീനിധി. കോട്ടയം മലബാറിലെ മാട്ടാങ്കോട്ട് നാണുവിന്റെയും പരേതയായ സൗമിനിയുടെയും മകനാണ്.