തളിപ്പറമ്പ്: നിയന്ത്രണംവിട്ട റോഡ്‌റോളർ മൂന്ന് വൈദ്യുതി തൂണുകളും സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലും തകർത്തു. ഇന്നലെ രാവിലെ ഏഴരയോടെ തളിപ്പറമ്പ് -മന്ന -ആലക്കോട് റോഡിൽ നിലംപതിക്ക് സമീപത്തായിരുന്നു അപകടം. ഈ സമയം റോഡിൽ ആളുകൾ ഉണ്ടാവാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

രണ്ട് ലോ ടെൻഷൻ തൂണുകളും ഒരു ഹൈടെൻഷൻ തൂണുമാണ് അപകടത്തിൽ തകർന്നത്. കണ്ണൂർ ജില്ലാ കോൺട്രാക്‌റ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള റോഡ് റോളറാണ് അപകടത്തിൽ പെട്ടത്. കെ.എസ്.ഇ.ബിക്ക് അൻപതിനായിരത്തോളം രൂപയോളം നഷ്ടം ആണ് സംഭവിച്ചത്. പുഷ്പഗിരി അണ്ടിക്കളത്തുനിന്നും നിലംപതിയിലേക്കുള്ള ഇറക്കത്തിലാണ് റോഡ് റോളർ നിയന്ത്രണം വിട്ടത്. സമീപത്തെ വീടിന്റെ മതിൽ തകർത്താണ് നിന്നത്.