തളിപ്പറമ്പ്: റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ടി.വി. കമലാക്ഷനും പാർട്ടിയും കൂവേരി പെരുമളാബാദ് തലവിൽ റോഡിൽ താഴെ എടക്കോം പ്രദേശത്ത് നടത്തിയ റെയ്ഡിൽ 120 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. റോഡിലെ കൾവർട്ടിന് താഴെയായി ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പി.കെ. രാജീവൻ, പി.പി. മനോഹരൻ, സി.ഇ.ഒ. കെ. വിനീഷ് എന്നിവർ പങ്കെടുത്തു.