കാസർകോട്: ജില്ലയിൽ എസ് .എസ് .എൽ .സി, ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത് 53344 വിദ്യാർത്ഥികൾ. 153 സെന്ററുകളിലായി 19630 കുട്ടികൾ എസ് .എസ്. എൽ. സി പരീക്ഷയെഴുതും. ഹയർസെക്കഡറി തലത്തിൽ106 സെന്ററുകളിലായി 16677 പ്ലസ് വൺ വിദ്യാർത്ഥികളും 17037 പ്ലസ് ടു വിദ്യാർത്ഥികളുമുണ്ട്.
22 സെന്ററുകളിലായി 3000 വി.എച്ച്.സി വിദ്യാർത്ഥികളും പരീക്ഷയെഴുതും. പത്താംതരം പരീക്ഷ എഴുതേണ്ട 297 വിദ്യാർത്ഥികളാണ് കർണാടകയിൽ ഉള്ളത്.33 കുട്ടികൾ സ്വന്തമായി എത്തി പരീക്ഷ എഴുതാമെന്ന് അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 264 പത്താംതരം വിദ്യാർത്ഥികളും കർണാടകയിൽ നിന്നുള്ള 204 ഹയർസെക്കൻഡറി വിദ്യാർത്ഥികളുമാണുള്ളത്. എവിടെയും പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
ഹോട്സ്‌പോട്ടായ പഞ്ചായത്തുകളിലും മുൻപിപാലിറ്റിയിലും കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇവിടെത്തന്നെ പരീക്ഷ എഴുതാം.എന്നാൽ കണ്ടയിന്റ്‌മെന്റ് സോണുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ പ്രത്യേകം മാറ്റി മറ്റൊരു മുറിയിലാണ് പരീക്ഷ എഴുതുക.ഇതിനായുള്ള സജ്ജീകരണങ്ങളും വിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
ബൈറ്റ്
സ്‌കൂളിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികളെ കൊവിഡ് 19 ജാഗ്രത മാർഗ്ഗ നിർദേശങ്ങൾ അനുസരിച്ച് പരീക്ഷ എഴുതിക്കുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനും, സാമൂഹ്യ അകലം പാലിക്കുക ഉൾപ്പെടെയുള്ള കാര്യങ്ങളിൽആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ സ്‌കൂളുകൾക്ക് നൽകിയിട്ടുണ്ട്.പരീക്ഷ കഴിഞ്ഞാലും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം 14 ദിവസത്തെ ക്വാറന്റീൻ പൂർത്തീകരിക്കണം-ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ കെ. വി. പുഷ്പ
സ്‌കൂളുകൾ അണുവിമുക്തമാക്കി
സകൂളുകൾ എല്ലാവരും ചേർന്ന് വൃത്തിയാക്കിയപ്പോൾ അണു നശീകരണം നടത്തി അഗ്നിശമന സേന വിഭാഗവും.ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അഗ്നിശമന സേന വിഭാഗവും സിവിൽ ഡിഫൻസ് ഫോഴ്സും ചേർന്ന് അണു നശീകരണം നടത്തുന്നു. ഇതോടെ കൊറോണക്കാലത്തെ പരീക്ഷയ്ക്കായുള്ള സുരക്ഷ സജ്ജീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നു.ആദ്യം ഘട്ടത്തിൽ കൊവിഡ് കാല പ്രവർത്തനങ്ങൾ, ക്യാമ്പുകൾ എന്നിവ നടന്ന സ്‌കൂളുകൾ സോഡിയം ഹൈപ്പോക്ലോറേറ്റ്് ലായനി ഉപയോഗിച്ച് പൂർണ്ണമായും അണുവിമുക്തമാക്കി. തുടർന്ന് ജില്ലയിലെ മറ്റു സ്‌കൂളുകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു